കൊച്ചി: ട്രെയിനില്‍നിന്ന് വീണുമരിച്ച എന്‍ഐഐടി ഗവേഷണ വിദ്യാര്‍ത്ഥി ഇന്ദുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡിഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ അന്വേഷണച്ചുമതല ഏല്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
മൂന്നു മാസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ഇന്ദുവിന്റെ അച്ഛന് നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഏപ്രില്‍ മാസത്തിലാണ് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇന്ദുവിനെ കാണാതായത്.
അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം പെരിയാറില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: