ചെങ്ങന്നൂര്‍: എബിവിപി നഗര്‍സമിതി പ്രസിഡന്റ് വിശാലിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഒളിവില്‍ താമസിപ്പിച്ച യുവാവ് പിടിയില്‍. പത്തനാപുരം പള്ളിമുക്ക് നടുക്കുന്ന് ഷംനാസ് മന്‍സില്‍ ഹബീബിന്റെ മകന് ഷിബിന്‍ ഹബീബി (23)നെയാണ് ഇന്നലെ ചെങ്ങന്നൂര്‍ സിഐ: ആര്.ജോസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
വിശാലിനെ കൊലപ്പെടുത്തിയ കേസിലെ ചില പ്രതികളെ ഇയാളുടെ വീട്ടില്‍ ഒളിവില്‍ താമസിപ്പിക്കുകയും പിന്നീട് ഇവിടെനിന്നും കാറില്‍ മറ്റൊരു സങ്കേതത്തിലേക്ക് രക്ഷപ്പെടുത്തുകയുമായിരുന്നു. എയറോനോട്ടിക് എന്‍ജിനീയറിങ് കഴിഞ്ഞ് നില്‍ക്കുകയായിരുന്നു ഇയാള്‍. പ്രതികളെ രക്ഷപ്പെടുത്താന്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ കേസിലെ ഒന്നും നാലും അഞ്ചും പ്രതികളായ പന്തളം മങ്ങാരം അംജസ് വിലാസത്തില്‍ നാസിം (21), പന്തളം കടയ്ക്കാട് തെക്കേശങ്കരത്തില് വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന അന്‍സാര്‍ ഫൈസല്‍ (20), പന്തളം കുരമ്പാല കടക്കാട് പദ്മാലയത്തില്‍ ഷെഫീഖ് (22) എന്നിവരെ ഉന്നത പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്.
ചില പ്രതികളുടെ ഒളിത്താവളങ്ങളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ രക്ഷപ്പെടുത്താന്‍ സഹായിച്ചവര്‍ പോലീസ് നിരീക്ഷണത്തിലാണ്. ചില പ്രതികളുമായി അടുത്തബന്ധമുള്ള ചിലരെകൂടി പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: