കൊച്ചി: നടന് തിലകന് തന്നെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്ന് മികച്ച നടനുള്ള അവാര്‍ഡ് നേടിയ ദിലീപ് പറഞ്ഞു. വീട്ടിലെ കാരണവര്‍ക്ക് നമ്മളെ എന്തും പറയാം. സിനിമയിലെ വലിയ അഭിനയ പ്രതിഭാസമാണ് തിലകന്. താന്‍ തുടക്കക്കാരന് മാത്രം. വലിയവര്‍ സംസാരിക്കുമ്പോള്‍ മിണ്ടാതിരിക്കുക എന്നതാണ് തന്റെ രീതി. തന്റെ പേര് തിലകന് പറഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും ദിലീപ് പറഞ്ഞു. എറണാകുളം പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂജനറേഷന് സിനിമകള്‍ വരുന്നുണ്ടെങ്കിലും മലയാള സിനിമയുടെ നിലനില്‍പ്പ് വലിയ ചിത്രങ്ങള്‍ തന്നെയാണെന്ന് നടന് ദിലീപ് പറഞ്ഞു. ന്യൂജനറേഷന് സിനിമകള്‍ മലയാളത്തില്‍ മാത്രമല്ല ഹിന്ദി, തമിഴ് അടക്കം മിക്ക ഭാഷകളിലും ഇറങ്ങുന്നുണ്ട്. ഇവ ഒരു വശത്തുകൂടി നടക്കും എന്നാല്‍ ഇവിടെയൊക്കെ ഇന്‍ഡസ്ട്രിയുടെ നിലനില്‍പ്പ് എന്ന് പറയുന്നത് വലിയ താരങ്ങളുടെ പടങ്ങളിലൂടെയാണ്.
ന്യൂ ജനറേഷന് എന്ന വേര്‍തിരിവില്ലാതെ മലയാള സിനിമയെ പ്രോത്സാഹിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ദിലീപ് പറഞ്ഞു. താന്‍ ഇമേജ് നോക്കാതെയാണ് അഭിനയിക്കുന്നത്. ഇമേജിനേക്കാള്‍ താന്‍ മുന്‍ഗണന നല്‍കുന്നത് കഥാപാത്രങ്ങള്ക്കാണെന്നും ചോദ്യത്തിന് മറുപടിയായി ദിലീപ് പറഞ്ഞു. അവാര്‍ഡ് കിട്ടിയപ്പോഴാണ് അതിന്റെ വില മനസിലാകുന്നത്. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു തനിക്ക് അവാര്‍ഡ് ലഭിച്ചത്. താന്‍ അവാര്‍ഡ് തേടി അങ്ങോട്ട് പോയതല്ല, അവര്‍ തനിക്ക് ഇങ്ങോട്ട് തന്നതാണ്. അവാര്‍ഡ് ജൂറിയുമായി തനിക്ക് ഒരു ബന്ധവുമില്ലായിരുന്നുവെന്നും ചോദ്യത്തിന് മറുപടിയായി ദിലീപ് പറഞ്ഞു.
നടന് സലിംകുമാര്‍ അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം സംബന്ധിച്ച് എനിക്കൊന്നും പറയാനില്ല. അഭിപ്രായസ്വാതന്ത്ര്യം കൂടുതലുള്ള രാജ്യമാണ് നമ്മുടേതാണ്. എന്നും തമ്മില്‍ കാണുന്നവര്‍ തമ്മില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെളിവാരിയെറിയുന്നത് വേദനാജനകമാണെന്നും ദിലീപ് പറഞ്ഞു.
നേരത്തെ അഭിനയിച്ച പല സിനിമകള്‍ക്കും അവാര്‍ഡ് ലഭിക്കുമെന്ന് കരുതിയിരുന്നു. അവാര്‍ഡ് ലഭിക്കാതെ വന്നപ്പോള്‍ അവാര്‍ഡിനെക്കുറിച്ച് ശ്രദ്ധിക്കാതെയായി. പല ചാനലുകളുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാന അവാര്‍ഡിന് ഇത്രയും വിലയുണ്ടെന്ന് മനസിലാക്കിയത് ഇപ്പോഴാണെന്ന് ദിലീപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: