കാസര്‍കോട് : ഭക്തിയുടെ നിറവില്‍ നാടെങ്ങും നാഗ പഞ്ചമി ആഘോഷിച്ചു. നാഗ പ്രതിഷ്ഠക്ക് പാല്, ഇളനീര് എന്നിവ അഭിഷേകം ചെയ്യുന്ന ചടങ്ങിന് ഭക്തജനങ്ങള്‍ ക്ഷേത്രങ്ങളിലെത്തി. ശ്രാവണ മാസം വെളുത്തപക്ഷത്തിലെ നാഗപഞ്ചമിയോടനുബന്ധിച്ച് നാഗദേവാലയങ്ങളില് സര്‍പ്പ പ്രീതിക്കുവേണ്ടിയുള്ള പ്രത്യേക നാഗാരാധനയും, പൂജകളും, പ്രാര്‍ത്ഥനകളും നടന്നു. ജില്ലയിലെ മഞ്ചേശ്വരം അനന്തേശ്വര ക്ഷേത്രം, കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രം, കെ.എസ്.ആര്.ടി.സി ബസ് സ്റ്റാണ്റ്റിന് സമീപത്തുള്ള നാഗത്തറ, തലക്ളായി ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, കളനാട് മാന്യംകോട്, തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, വട്ടത്താനം ശ്രീ നാഗദേവാലയം, കാഞ്ഞങ്ങാട് ശ്രീ ഗണേഷ് മന്ദിരം, നീലേശ്വരം നാഗത്തറ തുടങ്ങിയവിടങ്ങളില്‍ പ്രത്യേക പൂജകള്‍ നടന്നു. രാവിലെ തന്നെ ക്ഷേത്രങ്ങളിലൊക്കെ വാന്‍ ഭക്ത ജനങ്ങളുടെ തിരക്കായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: