ന്യൂദല്‍ഹി: വഴിതടയുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോ കോടതികള്‍ക്കോ അധികാരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. വഴിതടയല്‍ സമരമുറ മാത്രമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
പൊതുമുതല്‍ നശിപ്പിക്കുകയും വഴി തയടുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുന്നതു സംബന്ധിച്ച നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചതു പ്രകാരം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
രാജസ്ഥാനില്‍ ജാട്ട് സമുദായക്കാരുടെ തുടര്‍ച്ചയായ വഴിതടയല്‍ സമരത്തെ തുടര്‍ന്ന് ചില സംഘടനകളും വ്യക്തികളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: