ന്യൂദല്‍ഹി: രാജ്യത്ത് പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലിറ്ററിന് 70 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. എണ്ണക്കമ്പനി പ്രതിനിധികള്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ രണ്ടാഴ്ചയ്ക്കിടെ ക്രൂഡ് ഓയില്‍ വില അഞ്ച് ഡോളര്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇന്ധനവില കൂട്ടിയതെന്ന് എണ്ണക്കമ്പനി അധികൃതര്‍ അറിയിച്ചു. ക്രൂഡ് ഓയില്‍ ബാരലിന് 104.72 ഡോളറാണ് ഇന്നത്തെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: