ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഹജ്ജ് ക്വാട്ട 300 ആയി സുപ്രീംകോടതി വെട്ടിക്കുറച്ചു. കേന്ദ്ര ഹജ്ജ് നയം പരിശോധിക്കവേയാണ് സുപ്രീംകോടതിയാണ് ക്വാട്ട വെട്ടിക്കുറച്ചത്. 5050 ആയിരുന്നു നേരത്തെയുള്ള ക്വാട്ട. പുതിയ നിര്‍ദേശമനുസരിച്ച് രാഷ്ട്രപതിക്ക് 100 പേരെയും ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് 75 പേരെ വീതവും വിദേശകാര്യമന്ത്രിക്ക് 50 പേരെയും നാമനിര്‍ദേശം ചെയ്യാം.
അതിനിടെ ഹജ്ജ് നയം കോടതിയുടെ പരിഗണനയിലായതിനാല്‍ മറ്റ് കോടതികള്‍ ഇതു സംബന്ധിച്ച ഹര്‍ജികള്‍ സ്വീകരിക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: