കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസ് അന്വേഷിക്കുന്ന് ഡിവൈ.എസ്.പിയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതിന് ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥനെ പ്രതിചേര്‍ത്തു. അക്കൗണ്ടന്റായ ആര്.എസ്. സനല്‍കുമാറിനെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്.
തിരുവനന്തപുരം കസ്റ്റമര്‍ കീയര്‍ സെന്ററിലെ ജൂണിയര്‍ അക്കൗണ്ടന്റാണിയാള്. അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ജോസി ചെറിയാന്റെ ഫോണ്‍ സംഭാഷണമാണ് ചോര്‍ത്തിയത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ സ്ഥലം മാറ്റിയിരുന്നു.
സനല്‍കുമാര്‍ ഫോണ്‍ ചോര്‍ത്തിയതിന് ശാസ്ത്രീയ തെളിവു ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: