ന്യൂദല്‍ഹി: നിയുക്ത രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അഴിമതിക്കാരനാണെന്നും അദ്ദേഹത്തിനെതിരായ തെളിവുകള്‍ പുറത്തുവിടുമെന്നും ഹസാരെ സംഘാംഗം അരവിന്ദ് കെജ്രിവാള്. ലോക്പാല്‍ വിഷയത്തില്‍ 25ന് ദല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ സമരം നടത്തുമ്പോള്‍ ഈ തെളിവുകള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രണബിന്റെ രാഷ്ട്രീയ ജീവിതത്തിനിടെ അദ്ദേഹം ഒട്ടേറേ അഴിമതിക്കേസുകളില്‍ പ്രതിയാണ്. 2007ല്‍ വിദേശകാര്യ മന്ത്രിയായിരുന്ന കാലത്തു ഘാനയിലേക്ക് അരി കയറ്റുമതി നടത്തിയതുമായി ബന്ധപ്പെട്ടു വന്‍ ആരോപണമാണ് ഉയര്‍ന്നിരുന്നത്. 2,500 കോടി രൂപയുടെ ക്രമക്കേടു നടന്ന സംഭവത്തില്‍ പ്രണബ് മുഖര്‍ജിയും അന്നത്തെ വാണിജ്യ മന്ത്രി കമല്‍നാഥും പ്രതിപ്പട്ടികയിലുണ്ട്. ഇവര്‍ക്കെതിരേ അന്വേഷണം വേണമെന്നു ഘാന സര്‍ക്കാരും ശുപാര്‍ശ ചെയ്തിരുന്നതായി കെജ്രിവാള് ചൂണ്ടിക്കാട്ടി.
കൂടാതെ 2005ലെ ഇന്ത്യ ഫ്രാന്‍സ് സ്കോര്‍പ്പീന്‍ സബ്മറൈന് പ്രൊജക്ടിലും ക്രമക്കേടു നടന്നതായി തെളിഞ്ഞിരുന്നു. അന്നു പ്രതിരോധ മന്ത്രിയായിരുന്ന പ്രണബ് 18,798 കോടി രൂപയുടെ കരാറില്‍ നാലു ശതമാനം കമ്മിഷന് വാങ്ങിയെന്നും കെജ്രിവാള് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: