കൊച്ചി: എറണാകുളം പുത്തന്‍കുരിശില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പുത്തന്‍കുരിശ്, വളവുകോട് പ്രദേശങ്ങളിലുള്ളവരാണ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് രാവിലെ ചികിത്സ തേടിയത്. ഇന്നലെ വൈകിട്ട് നടന്ന ഒരു വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
വളവുകോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ മാത്രം അന്‍പതോളം പേര് ചികിത്സ തേടി. സംഭവത്തെ തുടര്‍ന്ന് ഭക്ഷണ വിതരണം ഏല്പിച്ചിരുന്ന കേറ്ററിംഗ് സര്‍വീസ് കേന്ദ്രത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. പോലീസും ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ട്.
മൈത്രി കാറ്ററിങ് സെന്റര്‍ ഉടമയെ അറസ്റ്റ് ചെയ്യാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: