ന്യൂദല്‍ഹി: ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജിയെ തെരഞ്ഞെടുത്തു. പശ്ചിമബംഗാളിള് നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് മുന്‍ കേന്ദ്ര ധനമന്ത്രിയായ പ്രണബ്. ഈ മാസം 25ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് മുഖര്‍ജി ചുമതലയേല്‍ക്കും.
ജൂലായ് 19ന് നടന്ന വോട്ടെടുപ്പില്‍ എതിര്‍സ്ഥാനാര്‍ഥിയും ബി.ജെ.പി പിന്തുണയോട് കൂടി മത്സരിച്ച ലോക്സഭാ മുന്‍ സ്പീക്കര്‍ കൂടിയായ പി.എ.സംഗ്മയെയാണ് പ്രണബ് പരാജയപ്പെടുത്തിയത്. 748 എംപിമാരുടെ വോട്ടുകളില്‍ 527 വോട്ടുകള്‍ പ്രണബ് നേടി. പി.എ.സാംഗ്മയ്ക്ക് 206 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റേത് ഉള്‍പ്പെടെ 15 വോട്ടുകള്‍ അസാധുവായി. എം.പിമാരുടെ വോട്ടുകള്‍ കൊണ്ടുമാത്രം 3,73,116 വോട്ടുകളുടെ മൂല്യം പ്രണാബിന് ലഭിച്ചിരുന്നു. സാംഗ്മയ്ക്ക് 1,45, 848 വോട്ടുകളുടെ മൂല്യമാണ് ലഭിച്ചത്.
4896 ജനപ്രതിനിധികളില്‍ 776 എംപിമാരും 4,120 എംഎല്‍എമാരുമാണ് വോട്ടുകള്‍ രേഖപ്പെടുത്തിയത്. ആന്ധ്രയിലെ 98 ശതമാനം വോട്ടുകളും അരുണാചല്‍ പ്രദേശിലെ 96 ശതമാനം വോട്ടുകളും പ്രണാബിനാണ് ലഭിച്ചത്. ആന്ധ്രയില്‍ 182 എംഎല്‍എമാരായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. ഇവരില്‍ മൂന്നു പേരുടെ പിന്തുണ മാത്രമാണ് പി.എ.സാംഗ്മയ്ക്ക് ലഭിച്ചത്. ഹരിയാന നിയമസഭയില്‍ പ്രണബിന് 53 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സാംഗ്മയ്ക്ക് 29 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഇവിടുത്തെ എട്ടു വോട്ടുകള്‍ അസാധുവായി.
ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ 123 വോട്ടുകള്‍ സാംഗ്മയ്ക്ക് ലഭിച്ചു. 59 വോട്ടുകളാണ് ഇവിടെ പ്രണബിന് ലഭിച്ചത്. ബിജെപി ഭരിക്കുന്ന കര്‍ണാടകയിലും പ്രണബിനാണ് ലീഡ്. പ്രണാബിന് 117 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സാംഗ്മയ്ക്ക് 103 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
1935 ഡിസംബര്‍ 11 ന് ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാള്‍ പ്രവിശ്യയിലെ മിറാത്തിയിലായിരുന്നു പ്രണബ് മുഖര്‍ജിയുടെ ജനനം. 2007 ലും പ്രണബിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് അന്ന് ഇക്കാര്യത്തില്‍ വലിയ താല്പര്യം കാട്ടിയില്ല. 1957 ജൂലൈ 13 നായിരുന്നു പ്രണാബിന്റെ വിവാഹം. സുവ്രാ മുഖര്‍ജിയാണ് ഭാര്യ. മൂന്ന് മക്കളാണ് ഇവര്‍ക്കുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: