ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഇന്ന് നടക്കും. കഴിഞ്ഞ 19 നായിരുന്നു തെരഞ്ഞെടുപ്പ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രണബ് മുഖര്‍ജിയും മുന്‍ ലോക്സഭാ സ്പീക്കറുമായ പി.എ. സാംഗ്മയുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍.
എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള എംഎല്‍എമാരുടെയും എംപിമാരുടെയും ബാലറ്റുകള്‍ ഇന്ന് രാവിലെ എണ്ണിത്തുടങ്ങും. ഉച്ചകഴിയുന്നതോടെ ഫലം പ്രതീക്ഷിക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. സംസ്ഥാനങ്ങളില്‍നിന്നുള്ള ബാലറ്റ് പെട്ടികളെല്ലാം ഇവിടെ എത്തിച്ചിട്ടുണ്ട്. ആകെ 11 ലക്ഷം വോട്ടുകളാണ് ഉണ്ടായിരുന്നത്. എട്ടുലക്ഷത്തോളം വോട്ടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 5.6 ലക്ഷം വോട്ടുകള്‍ കിട്ടുമെന്ന് മുഖര്‍ജി അവകാശപ്പെട്ടു. വോട്ടിംഗിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തിയതുമൂലം സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിംഗ് യാദവിന്റെ വോട്ട് ഇലക്ഷന് കമ്മീഷന് റദ്ദാക്കിയിരുന്നു. പുതിയ രാഷ്ട്രപതിക്ക് ഈ മാസം 25 ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും.
രാജ്യത്തിന്റെ പതിനാലാമത് രാഷ്ട്രപതിയെയാണ് ഇന്ന് തെരഞ്ഞെടുക്കുക. യുപിഎ സഖ്യകക്ഷികള്‍ക്ക് പുറമെ സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി, ഇടതുപാര്‍ട്ടികള്‍ തുടങ്ങിയവര്‍ പ്രണബ് മുഖര്‍ജിയെ പിന്തുണച്ചിരുന്നു. ബിജെപി, എഐഎഡിഎംകെ, ബിജെഡി, തുടങ്ങിയ കക്ഷികളുടെ പിന്തുണയോടെയാണ് സാംഗ്മ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: