തിരുവനന്തപുരം: തലസ്ഥാനത്ത് അന്യ സംസ്ഥാന തൊഴിലാളികളെ അനാരോഗ്യകരമായ രീതിയില്‍ പാര്‍പ്പിച്ച ലേബര്‍ ക്യാമ്പ് അടച്ചുപൂട്ടാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്കി. ലേബര്‍ ക്യാമ്പുകളിലും തൊഴിലിടങ്ങളിലും ആരോഗ്യവകുപ്പ് നടത്തുന്ന പരിശോധന തുടരുകയാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം അതത് പ്രൈമറി ഹെല്‍ത്ത് സെന്ററിലെ അധികാരികളാണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരത്തും എറണാകുളത്തുമുള്ള അന്യസംസ്ഥാന തൊഴിലാളി ക്യാംപുകളിലും തൊഴില്സ്ഥലങ്ങളിലുമാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്.
ലേബര്‍ ക്യാമ്പുകളില്‍ നിന്ന് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഇവിടങ്ങളിലെ ജീവിതസാഹചര്യം പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. ക്യാമ്പുകളിലെ സാഹചര്യം വൃത്തിഹീനമാണെന്ന് മെഡിക്കല്‍ ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തി.
തൊഴിലാളികളുടെ രക്ത സാമ്പിളുകളും അവര്‍ ഉപയോഗിക്കുന്ന കുടിവെള്ളവും പരിശോധനക്കായി മെഡി.സംഘം ശേഖരിച്ചിട്ടുണ്ട്. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: