ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ആര്‍എസ്എസ് നഗര്‍ ശാരീരിക് പ്രമുഖും എബിവിപി ചെങ്ങന്നൂര്‍ നഗര്‍സമിതി പ്രസിഡന്റുമായിരുന്ന വിശാല്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി പിടിയിലായതായി സൂചന. ഒന്നാം പ്രതി നാസിമിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ പന്തളം സ്വദേശിയാണ് പിടിയിലായത്.
കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ചോദ്യം ചെയ്തുവരുന്നു. ഏതാനും ബൈക്കുകള്‍ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാസിമിനെക്കൂടാതെ അഞ്ചാംപ്രതി പന്തളം കുഴമ്പാല സ്വദേശി ഷെഫീഖി (22) നെയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ നിലനിലക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ക്രിമിനല്‍ നടപടിക്രമം 144 വകുപ്പ് പ്രകാരം ചെങ്ങന്നൂര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട് 23 വരെയാണ് നിരോധനാജ്ഞ.
വിശാല്‍ കുമാറിന്റെ കൊലപാതകത്തെത്തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന ചെങ്ങന്നൂരില്‍ ഇന്ന് ഉച്ചയ്ക്ക് 12.30ന് സര്‍വകക്ഷിയോഗം ചേരും. ചെങ്ങന്നൂര്‍ ആര്‍ടിഒ ഓഫീസില്‍ ചേരുന്ന യോഗത്തില്‍ പി.വി. വിഷ്ണുനാഥ് എംഎല്‍എ അധ്യക്ഷത വഹിക്കും.
തിങ്കളാഴ്ച രാവിലെയായിരുന്നു എന്‍ഡിഎഫ്-ക്യാംപസ് ഫ്രണ്ട് ഗുണ്ടാസംഘം എബിവിപി പ്രവര്‍ത്തകരെ ആക്രമിച്ചത്. വിശാലിനെ കൂടാതെ വിഷ്ണുപ്രസാദ് (19), എം.എസ്.ശ്രീജിത്ത് (20) എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു എന്‍.ഡി.എഫ്-ക്യാമ്പസ് ഫ്രണ്ട് ഗുണ്ടാ സംഘം ആക്രമണം നടത്തിയത്. അരയുടെ പിന്‍ഭാഗത്ത് ഇടതുവശത്തായാണ് വിശാലിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ വിശാലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: