തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിയുടെ ആറാട്ടുകടവിന് സമീപമുള്ള ചിത്തിരതിരുനാള്‍ സ്റ്റേഡിയം കയ്യേറാന്‍ ക്രൈസ്തവലോബിയുടെ ഗൂഢനീക്കം. ചിത്തിരതിരുനാള്‍ സ്റ്റേഡിയത്തിന്റെ സ്ഥലം കയ്യേറി ഫുട്ബാള്‍ ഗ്രൗണ്ടാക്കി ക്രൈസ്തവ രീതിയിലുള്ള സെന്റ് പീറ്റേഴ്സ് എന്ന പേരും നല്‍കിയാണ് കയ്യേറ്റ നീക്കം നടക്കുന്നത്. ചില്‍ഡ്രന്‍സ് പാര്ക്കിന് എതിര്‍വശത്ത് റോഡിനോടുചേര്‍ന്ന് കിടക്കുന്ന സര്‍ക്കാര്‍ ഭൂമിയാണ് കയ്യേറാന്‍ ശ്രമിക്കുന്നത്. മുമ്പ് സ്പോര്‍ട്സ് വകുപ്പ് മന്ത്രിയായിരുന്ന പന്തളം സുധാകരനാണ് ഇവിടെ ചിത്തിരതിരുനാളിന്റെ പേരില്‍ സ്റ്റേഡിയം നിര്‍മിക്കുവാന്‍ മുന്‍കയ്യെടുത്തത്. അദ്ദേഹം തന്നെയാണ് ഈ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചത്. ഈ ഫലകം ഇപ്പോഴും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനുസമീപം സെയിന്റ് പീറ്റേഴ്സ് ഗ്രൗണ്ട് എന്ന പേരില്‍ പുതിയൊരു ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു. ഇതിനുമുമ്പും ആറാട്ടുകടവ് ഉള്‍പ്പെടുന്ന ഈ പ്രദേശം കയ്യേറുവാനും ജോണ്‍ പോള്‍ മാര്‍പ്പാപ്പ രണ്ടാമന്റെ പേരില്‍ ഇവിടെ സ്മാരകം നിര്‍മ്മിക്കുവാനും ശ്രമം നടന്നിരുന്നു. അന്ന് ഹൈന്ദവ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അതേ ശക്തികള്‍ തന്നെയാണ് ഇപ്പോഴത്തെ കയ്യേറ്റത്തിനു പിന്നിലും.
സ്റ്റേഡിയം കയ്യേറ്റത്തെക്കുറിച്ച് വ്യക്തമായ അറിവ് ലഭിച്ചിട്ടും ഇത് തടയുവാനോ പുതിയതായി ഇവിടെ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡ് നീക്കം ചെയ്യുവാനോ സര്‍ക്കാരോ നഗരസഭയോ തയ്യാറാകാത്തതില്‍ ദുരൂഹതയേറുന്നു. ഗൂഢമായ ഈ നീക്കത്തിനുപിന്നില്‍ രാഷ്ട്രീതലത്തിലെയും ഭരണതലത്തി ലെയും ചില ഉന്നതരുടെ പങ്കുള്ളതായി സംശയിക്കുന്നു. ന്യൂനപക്ഷ മതവിഭാഗങ്ങളുടെ വളര്‍ച്ചയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ച ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ പേരില്‍ നിര്‍മ്മിച്ച സ്റ്റേഡിയം കയ്യേറ്റത്തിനെതിരെ ഭക്തര്‍ പ്രതിഷേധത്തിലാണ്.
തീരപ്രദേശം മുഴുവന്‍ ക്രൈസ്തവ വല്‍ക്കരണം നടത്തിയിട്ടും ശംഖുമുഖത്ത് അത് നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. വീണ്ടും തുടക്കമെന്നോണമാണ് ഫുട്ബാള്‍ ഗ്രൗണ്ട്. ഇത്തരത്തില്‍ കോവളം, വിഴിഞ്ഞം ആഴിമല, ചൊവ്വര, പൂവാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ തീരത്തിനുസമീപം കുരിശു വയ്ക്കുകയും ക്രമേണ അത് പള്ളിയാക്കുകയും ചെയ്തിട്ടുണ്ട്. മത്സ്യബന്ധനത്തിനുപോകുന്നതിനുമുമ്പ് പ്രാര്‍ത്ഥിക്കാന്‍ എന്ന രീതിയിലാണ് മിഷണറിമാര്‍ തൊഴിലാളികളെവിട്ട് കുരിശുകള്‍ സ്ഥാപിച്ചത്. പിന്നീട് തീരദേശ നിയമം പോലും കാറ്റില്‍പറത്തി പള്ളികള്‍ പണിയുകയായിരുന്നു. ഇത്തരം നീക്കമാണ് ശംഖുമുഖത്തും നടക്കുന്നത്.
കെ. ബാബു
പ്രതികരിക്കാൻ ഇവിടെ എഴുതുക: