കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം കാരായി രാജന്റെ ജാമ്യാപേക്ഷ തള്ളി. വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ഫസല്‍ വധക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന കാരായി രാജനെ പ്രൊഡക്ഷന്‍ വാറണ്ട് സമര്‍പ്പിച്ചാണ് ടി.പി.വധക്കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തുത്. ടിപി വധക്കേസില്‍ മുഖ്യപ്രതികളിലൊരാളായ സിജിത്തിനെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചുവെന്ന കുറ്റമാണ് കാരായി രാജനെതിരെ ചുമത്തിയിരിക്കുന്നത്.
ടി പി വധത്തിന്റെ ഗൂഢാലോചനയില്‍ കാരായി രാജന് പങ്കുണെ്ടന്ന് നേരത്തെ കേസിലെ മുഖ്യപ്രതികളിലൊരാളായ കൊടി സുനി മൊഴി നല്‍കിയിരുന്നു. അതേസമയം ടി.പി വധക്കേസില്‍ അറസ്റ്റിലായ സി.പി.എം തലശേരി ഏരിയാ കമ്മിറ്റി അംഗം പി.പി.രമകൃഷ്ണന് കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. വടക താലൂക്കിലും കണ്ണൂര്‍ ജില്ലയിലും പ്രവേശിക്കാന്‍ പാടില്ല എന്ന വ്യവസ്ഥകളോടെയാണ് ജാമ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: