കണ്ണൂര്‍: സൗകര്യം കിട്ടിയാല്‍ പോലീസിനെ തല്ലുമെന്ന് ഡി.വൈ.എഫ്.ഐ നേതാവ് എ.എം ഷംസീര്‍ പറഞ്ഞു. പോലീസുകാരുടെ ഭാര്യയും കുടുംബവും വീട്ടില്‍ തനിച്ചാണെന്നും അവര്‍ക്ക് ആരും സംരക്ഷണം നല്‍കുന്നില്ലെന്ന് ഓര്‍ക്കണമെന്നും ഷംസീര്‍ പറഞ്ഞു.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് അതിക്രമത്തിനെതിരെ കണ്ണൂര്‍ എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഷംസീര്‍. ഷുക്കൂര്‍ വധക്കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണ്. പാര്‍ട്ടിയെ വേട്ടയാടുന്ന പൊലീസുകാര്‍, കയ്യൂരില്‍ ഒരു മുന്‍ പൊലീസുകാരനുണ്ടായ അനുഭവം ഓര്‍ക്കുന്നത് നല്ലതാണെന്നും ഷംസീര്‍ പറഞ്ഞു.
ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എം.സ്വരാജാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. ഇതിന് ശേഷമായിരുന്നു ഷംസീറിന്റെ പ്രസംഗം. മാര്‍ച്ച് അവസാനിപ്പിച്ച് മടങ്ങുകയായിരുന്ന ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റവും നടത്തി. രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പരിക്ക് പറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: