ഗഡ്ചിരോലി: മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയില്‍ കനേരി വനമേഖലയില്‍ മാവോയിസ്റ്റുകളും സി.ആര്.പി.എഫ് ജവാന്മാരും ഏറ്റുമുട്ടി. മാവോയിസ്റ്റുകള്‍ സ്ഥലത്ത് തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് രാവിലെ ഏഴരയോടെ തെരച്ചിലിനെത്തിയ സി.ആര്.പി.എഫ് 192 ബറ്റാലിയനിലെ ജവാന്മാരുമായിട്ടാണ് ഏറ്റുമുട്ടലുണ്ടായത്.
സുരക്ഷാസേനയെ കണ്ടതോടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാസേന പ്രത്യാക്രമണവും നടത്തി. മണിക്കൂറുകള്‍ക്ക് ശേഷം സുരക്ഷാസേനയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ മാവോയിസ്റ്റുകള്‍ വനത്തിനുള്ളിലേക്ക് രക്ഷപെടുകയായിരുന്നു.
സുരക്ഷാസേന പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: