കൊച്ചി: ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ച സംഭവത്തില്‍ കളമശേരി സഹകരണ മെഡിക്കല്‍ കോളജ് സൂപ്രണ്ട് കെ.ജി.ആര് മല്ലനെ മാറ്റി. സംഭവത്തില്‍ യുവജന സംഘടനകള്‍ രാവിലെ മെഡിക്കല്‍ കോളജിലേക്ക് പ്രതിഷേധം നടത്തി ഓഫീസ് ഉപരോധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി. സംബവത്തെക്കുറിച്ച് മൂന്നംഗസംഘം അന്വേഷിക്കും.
കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ രജിസ്റ്റേര്‍ഡ് നഴ്സസ് അസോസിയേഷന് എന്ന സംഘടന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കഴിഞ്ഞ 15,17 ദിവസങ്ങളിലായി ആശുപത്രിയിലെ ഓക്സിജന്‍ ശേഖരം തീര്‍ന്നുപോയതിനാല്‍ മൂന്ന് രോഗികള്‍ മരിച്ചതായാണ് പരാതിയില്‍ പറയുന്നത്.
ആശുപത്രിയിലെ ഗ്യാസ് പ്ലാന്റ് ഓപ്പറേറ്റര്‍ രാജുവിനെ സസ്പെന്‍ഡ് ചെയ്യാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞദിവസമാണ് കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കടവന്ത്ര സ്വദേശി ജയചന്ദ്രന്, തിരുവാണിയൂര്‍ സ്വദേശി പാപ്പു, മേക്കാട് സ്വദേശി വര്‍ഗീസ് എന്നിവരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: