ന്യൂദല്‍ഹി: എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യൂതാനന്ദനെ ക്ഷണിക്കാത്തത് മഹാകാര്യമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു പിണറായി.
എസ്.എഫ്.ഐയുടെ സംസ്ഥാന സമ്മേളനത്തിന് എല്ലാ നേതാക്കളെയും ക്ഷണിക്കാറില്ല. സാധാരണ ഗതിയില്‍ ഒന്നോ രണ്ടോ നേതാക്കളെ മാത്രമേ ക്ഷണിക്കാറുള്ളു. കഴിഞ്ഞ സമ്മേളനത്തില്‍ വിഎസ് ആയിരുന്നോ പങ്കെടുത്തതെന്ന് ചോദിച്ച പിണറായി ഓരോ സമ്മേളനത്തിലും മാറിമാറി ആളുകളെ ക്ഷണിക്കാറുണ്ടെന്നും കാര്യങ്ങള്‍ അതേപോലെ കണ്ടാല്‍ മതിയെന്നും പറഞ്ഞു.
അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: