കണ്ണൂര്‍: മലബാര്‍ എക്സ്പ്രസില്‍ യുവതിയ്ക്ക് നേരെ പീഡന ശ്രമം. കണ്ണൂര്‍ പയ്യന്നൂര്‍ പിലാത്തറ സ്വദേശിനിയ്ക്ക് നേരെയായിരുന്നു പീഡനശ്രമം ഉണ്ടായത്. പുലര്‍ച്ചെ ഒന്നര മണിയോടെ ട്രെയിന്‍ എറണാകുളം പിന്നിട്ടപ്പോഴായിരുന്നു പീഡനശ്രമം ഉണ്ടായത്.
റിസര്‍വേഷന്‍ കോച്ചായ എസ്-2 വിലെ ബര്‍ത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ചിറയിന്‍കീഴിലെ ആശുപത്രിയില്‍ നഴ്സിങ് സൂപ്രണ്ടായി സേവനമനുഷ്ഠിക്കുന്ന യുവതി ഭര്‍ത്താവുമൊത്തായിരുന്നു യാത്ര ചെയ്തിരുന്നത്. യുവതി ഉണര്‍ന്ന് ബഹളം വച്ചതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ യാത്രക്കാര്‍ പിടികൂടി ആര്.പി.എഫിനെ ഏല്‍പ്പിക്കുകയായിരുന്നു.
എന്നാല്‍ അക്രമി മാനസികരോഗിയാണെന്ന് പറഞ്ഞ് വിട്ടയക്കുകയായിരുന്നു. പരാതി എഴുതി നല്കാന് യുവതി തയ്യാറായെങ്കിലും അക്രമിക്കെതിരെ നടപടിയെടുക്കാന്‍ ആര്.പി.എഫ് തയ്യാറായില്ല. തുടര്‍ന്ന് യുവതി റെയില്‍വേ പോലീസിന്റെ അലര്‍ട്ട് നമ്പരില്‍ വിളിച്ച് വീണ്ടും പരാതിപ്പെടുകയായിരുന്നു.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് റെയില്‍വേ പോലീസ് അറിയിച്ചു. സംഭവത്തില്‍ ആര്.പി.എഫിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കാനും റെയില്‍വേ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: