ന്യൂദല്‍ഹി: മാരുതി സുസുക്കിയുടെ മനേസര്‍ പ്ലാന്റില്‍ തൊഴിലാളികളും മാനേജ്മെന്റ് ഉദ്യോഗസ്ഥരും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. 90 പേര്‍ക്കു പരിക്കേറ്റു. സംഭവത്തെ തുടന്ന് 87 പേരെ അറസ്റ്റ് ചെയ്തു. ദളിത് തൊഴിലാളിയെ പ്ലാന്റിലെ ഉദ്യോഗസ്ഥന് ആക്ഷേപിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.
തൊഴിലാളിയെ സസ്പെന്‍ഡ് ചെയ്തതോടെ പ്രതിഷേധം ശക്തമായി. നടപടി പിന്‍വലിച്ചില്ലെങ്കില്‍ പണിമുടക്കുമെന്നു തൊഴിലാളികള്‍ പ്രഖ്യാപിച്ചു. വൈകുന്നേരത്തോടെ കൂട്ടമായി എത്തിയ തൊഴിലാളികള്‍ പ്ലാന്റില്‍ തീയിട്ടു. തീപിടിത്തത്തെ തുടര്‍ന്നാണ് ഒരാള്‍ മരിച്ചത്. 25 യൂണിറ്റ് ഫയര്‍ഫോഴ്സ് ചേര്‍ന്നാണ് തീ അണച്ചതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കര്‍ശന നടപടിയെടുക്കുമെന്നും ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് പ്ലാന്റ് അടച്ചിട്ടിരിക്കുകയാണ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: