ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ 12 ഷിയ വംശജര്‍ കൊല്ലപ്പെട്ടു. ഒറാക്സായി ഗോത്ര മേഖലയിലെ സ്പായ് ഗ്രാമത്തിലാണ് സംഭവം. ഷിയ വംശജരുമായി പോയ ഒരു മിനിബസ് കടന്നുപോകവേ പാതയോരത്ത് സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
സമീപജില്ലയായ കൊഹട്ടിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: