കൊല്‍ക്കത്ത: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ഥി പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ഒട്ടും സന്തോഷത്തോടെയല്ല പ്രണബിനെ പിന്തുണയ്ക്കാനുള്ള തീരുമാനമെടുത്തതെന്നും തൃണമൂല്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മമത മാധ്യമങ്ങളോട് പറഞ്ഞു.
വോട്ടു ചെയ്തില്ലെങ്കില്‍ തൃണമൂല്‍ അംഗങ്ങളുടെ വോട്ട് വെറുതെ പാഴായി പോകും. പ്രണബിനെ പിന്തുണയ്ക്കാനുള്ള തീരുമാനം വ്യക്തിപരമല്ലെന്നും രാഷ്ട്രീയപരമാണെന്നും മമത വ്യക്തമാക്കി. മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിനെ രാഷ്ട്രപതി ആക്കണമെന്നായിരുന്നു പാര്‍ട്ടി ആഗ്രഹിച്ചത്. എന്നാല്‍ ഇത് പലര്‍ക്കും സ്വീകാര്യമായില്ല.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ പിന്നീട് തീരുമാനം പ്രഖ്യാപിക്കുമെന്നും മമത പറഞ്ഞു. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി തൃണമൂല്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന്റെ പേര് നിര്‍ദേശിച്ചിരുന്നെങ്കിലും യുപിഎ ഇത് തള്ളിയിരുന്നു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പേര് മമത നിര്‍ദേശിച്ചെങ്കിലും ഇതും യുപിഎ അംഗീകരിച്ചില്ല.
ഈ മാസം 19നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. 22നാണ് വോട്ടെണ്ണല്‍. അടുത്തമാസം ഏഴിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. അതേദിവസം തന്നെ വോട്ടെണ്ണലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: