ഗോഹട്ടി: ആസാമില്‍ നടു റോഡില്‍ പെണ്‍കുട്ടിയെ പരസ്യമായി പീഡിപ്പിച്ച സംഭവത്തില്‍ അഞ്ചു പേര് കൂടി അറസ്റ്റില്‍. ബാക്സ ജില്ലയില്‍ നിന്നും നാല്‍ബറി, ഷില്ലോംഗ് മേഖലകളില്‍ നിന്നുമാണ് ഇവരെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.
അതേസമയം കേസിലെ മുഖ്യപ്രതി അമര്‍ ജ്യോതി കാലിറ്റ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ ഒഡീഷയിലേക്കു കടന്നതായാണു പോലീസിനു ലഭിക്കുന്ന വിവരം. അതിനാല്‍ അന്വേഷണം ഒഡീഷയിലേക്കും വ്യാപിപ്പിച്ചു. ക്യാമറയില്‍ പതിഞ്ഞ അമറിന്റെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സംഭവ സമയത്ത് ഇയാള്‍ റെഡ് കളര്‍ ടീ ഷര്‍ട്ടാണു ധരിച്ചിരുന്നത്.
അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ സിറ്റി എസ്.എ.എസ്.പി അപൂര്‍ബ ജിബാന്‍ ബറുവയെ സ്ഥലം മാറ്റി. ബറുവയ്ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ദേശീയ വനിതാ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: