തിരുവനന്തപുരം: 2005 ന് മുന്‍പുള്ള നെല്‍വയല്‍ നികത്തലിന് അംഗീകാരം നല്‍കാനുള്ള തീരുമാനം റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തുനല്‍കി.മന്ത്രിസഭാ തീരുമാനം ഭൂമാഫിയയെ സഹായിക്കുന്നതാണെന്ന് അദ്ദേഹം കത്തില്‍ ആരോപിച്ചു.ഈ സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ പാടില്ലായിരുന്നെന്നും സുധീരന് കത്തില്‍ പറയുന്നു.കാര്‍ഷിക മേഖലയ്ക്ക് തീരുമാനം ഗുണകരമാകില്ല.ഭൂമാഫിയ സര്‍ക്കാരില്‍ പിടിമുറുക്കിയതിന്റെ തെളിവാണ് വയല്‍ നികത്തലിന് അംഗീകാരം നല്‍കാനുള്ള തീരുമാനമെന്ന് സുധീരന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: