കല്‍പ്പറ്റ: ചട്ടവിരുദ്ധമായി സംസ്ഥാനത്ത് മുസ്ലീം പള്ളികള്‍ നിര്‍മ്മിക്കുന്നത് വ്യാപകമാണെന്ന് റിപ്പോര്‍ട്ട്. 1996ല്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനപ്രകാരം ആരാധനാലയങ്ങള്‍ സ്ഥാപിക്കുന്നതിന് ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. എന്നാല്‍ ഈ തീരുമാനം കാറ്റില്‍ പറത്തി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വ്യാപകമായി മുസ്ലീം പള്ളികള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പള്ളികള്‍ നിര്‍മ്മിച്ചിട്ടുള്ളത് മലപ്പുറം ജില്ലയില്‍ തന്നെയാണ്.
വയനാട് ജില്ലയില്‍ മുസ്ലീം ജനസംഖ്യ കുറവുള്ള മീനങ്ങാടി പഞ്ചായത്തില്‍ മാത്രം അഞ്ച് മുസ്ലീം പള്ളികളാണ് പലപേരില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ക്വാര്‍ട്ടേഴ്സ്, റിസോര്‍ട്ട്, ഹോംസ്റ്റേ, ഹോട്ടല്‍, പബ്ലിക് റസ്റ്റോറന്റ് എന്നീ പേരുകളില്‍ കെട്ടിട നിര്‍മ്മാണത്തിന് പഞ്ചായത്തുകളില്‍ നിന്ന് അനുമതി വാങ്ങിയാണ് പള്ളികള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഈ പള്ളികളിലെല്ലാം ആരാധന നടക്കുന്നുമുണ്ട്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന അഞ്ച് വര്‍ഷങ്ങളിലാണ് ഏറ്റവും കൂടുതല്‍ മുസ്ലീം പള്ളികള്‍ സംസ്ഥാനത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. പല പഞ്ചായത്തുകളും മുസ്ലീം പള്ളികളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് വിവിധ ആവശ്യങ്ങള്‍ കാണിച്ചുകൊണ്ടുള്ള കെട്ടിടത്തിന് അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഈ കെട്ടിടങ്ങളുടെയെല്ലാം പ്ലാന്‍ പഞ്ചായത്ത് അംഗീകരിക്കുമ്പോള്‍ ഇവ മസ്ജിദുകളാണെന്ന് തിരിച്ചറിയാന്‍ എളുപ്പമാണ്. എന്നിരുന്നാലും ഇവക്കെല്ലാംതന്നെ പഞ്ചായത്തുകള്‍ അനുമതി നല്‍കിയിട്ടുണ്ട്.
സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി എപി, ഇകെ സുന്നി വിഭാഗങ്ങള്‍ തുടങ്ങി പല മുസ്ലീം സംഘടനകളുടെ പേരിലും പള്ളികള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ക്രിസ്ത്യന്‍ പള്ളികളും അനുമതിക്കപേക്ഷ മാത്രം നല്കി നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതികളും ന്യൂനപക്ഷ മതവിഭാഗങ്ങളും തമ്മിലുള്ള രഹസ്യധാരണകളാണ് സംസ്ഥാനത്ത് അനധികൃതമായി പള്ളികള്‍ നിര്‍മ്മിക്കാന്‍ അനുവാദം ലഭിക്കാനിടയാക്കിയതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഭാവിയില്‍ സാമുദായിക സ്പര്‍ധയും ദൂരപരിധിപ്രശ്നങ്ങളും ഉണ്ടാകാന്‍ ഈ അനധികൃത നിര്‍മ്മാണങ്ങള്‍ കാരണമാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഫ്രാന്‍സിസ് പൗലോസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: