മുംബൈ: പ്രശസ്ത ഗുസ്തിതാരവും സിനിമാനടനുമായ ധാരാസിങ് (84) അന്തരിച്ചു. മുംബൈയിലെ ജൂഹുവിലുള്ള വസതിയില്‍ വ്യാഴാഴ്ച രാവിലെ 7.30 ന് ആയിരുന്നു അന്ത്യം.ഹൃദയാഘാതത്തെത്തുടര്‍ന്നു ജൂലൈ ആറിന് അദ്ദേഹത്തെ അന്ധേരി കോകില ബെന്‍ അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ഡയാലിസിസിനും വിധേയനാക്കിയിരുന്നു.പിന്നീട് കുടുംബാംഗങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വീട്ടിലേക്ക് കൊണ്ടുപോയത്.1928 ല്‍ അമൃത്സറിലാണ് ധാരാസിങ് ജനിച്ചത്. പ്രാദേശിക ഗുസ്തി മത്സരങ്ങളില്‍ തുടങ്ങിയ അദ്ദേഹം പിന്നീട് അന്താരാഷ്ട്ര വേദികളിലും ശ്രദ്ധേയ സാന്നിധ്യമായി.കരുത്തുറ്റ ശരീരവും അസാധ്യമായ മെയ് വഴക്കവും ധാരാസിങ്ങിനെ പ്രഫഷനല്‍ ഗുസ്തിയില്‍ ഉയരങ്ങളില്‍ എത്തിച്ചു. 1980 ല്‍ ജനപ്രിയ സീരിയല്‍ രാമയണത്തിലെ ഹനുമാന് വേഷമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. 1985 ല്‍ പുറത്തിറങ്ങിയ മുത്താരം കുന്ന് പിഒ എന്ന മലയാള സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: