വടകര: പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ പീഡിപ്പിക്കുന്നുവെന്ന് ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി പി മോഹനനന്‍ വടകര കോടതിയില്‍ സത്യവാങ് മൂലം നല്കി.കസ്റ്റഡിയിലെടുത്ത ദിവസം മുതല്‍ പൊലീസ് മാനസികമായി പീഡിപ്പിക്കുന്നുവെന്നു മോഹനന് ആരോപിച്ചു.ചോദ്യംചെയ്യലുമായി സഹകരിച്ചില്ലെങ്കില്‍ പുറംലോകം കാണിക്കില്ലെന്ന് സംഘം ഭീഷണിപ്പെടുത്തിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.അറസ്റ്റിലായ മോഹനനെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ഇന്നു വടകര കോടതിയില്‍ ഹാജരാക്കിയത്. ഈ സമയത്തു മോഹനനു വേണ്ടി അഭിഭാഷകനായ രാംദാസ് സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു.കുറ്റം സമ്മതിച്ചില്ലെങ്കില്‍ മറ്റ് കേസുകളിലും പ്രതിചേര്‍ക്കും, ഭാര്യ കെ.കെ ലതിക എം.എല്‍.എയെയും കേസുകളില്‍ പ്രതിയാക്കും തുടങ്ങിയ ഭീഷണികള്‍ ഉണ്ടായതായും പി. മോഹനന് സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: