തിരുവനന്തപുരം: എസ്.എന്‍.സി ലാവ്ലിന് കേസിലെ പ്രതി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഇന്ന് തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ ഹാജരായില്ല. കേസിലെ മൂന്ന് പ്രതികള്‍ മാത്രമാണ് കോടതിയില്‍ ഹാജരായത്.
കേസില്‍ ലാവ്ലിന് കമ്പനിക്കും ക്ലോസ് ട്രെന്‍ഡലിനും വാറണ്ട് അയക്കാന്‍ സമയം വേണമെന്ന് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതികളെ ഹാജരാക്കാത്തതിന് സി.ബി.ഐയെ കോടതി വിമര്‍ശിച്ചു. വാറണ്ട് ഉണ്ടായിട്ടും പ്രതികളെ ഹാജരാക്കാതിരിക്കുന്നതു കേസ് നീട്ടാനാണോയെന്നു കോടതി അന്വേഷണ സംഘത്തോടു ചോദിച്ചു.
ഒമ്പതു പ്രതികളെയും ഹാജരാക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ ഇന്നു കേസ് പരിഗണനയ്ക്കു വന്നപ്പോള്‍ മൂന്നു പ്രതികളെ മാത്രമാണു ഹാജരാക്കിയത്. സിദ്ധാര്‍ഥ മേനോന്, മോഹനചന്ദ്രന്, ശിവദാസന്‍ നായര്‍ എന്നിവരാണു ഹാജരായത്. എസ്എന്‍സി ലാവ്ലിന് വൈസ് ചെയര്മാന് ക്ലോസ് ട്രെന്‍ഡലിനെതിരെ 2011ല്‍ പുറപ്പെടുവിച്ച വാറണ്ട് നടപ്പാക്കാന്‍ വൈകുന്നതിനെയും കോടതി വിമര്‍ശിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച രാജ്യത്തെ നടപടികള്‍ പൂര്‍ത്തിയാക്കിയെന്നു സി.ബി.ഐ അറിയിച്ചു.
വാറണ്ട് നടപ്പാക്കുന്നതു സംബന്ധിച്ച് ഇനി തീരുമാനമെടുക്കേണ്ടതു കനേഡിയന്‍ സര്‍ക്കാരാണ്. എന്നാല്‍ ഇതു സംബന്ധിച്ച അറിയിപ്പൊന്നും കാനഡയില്‍ നിന്നു കിട്ടിയിട്ടില്ലെന്നും അതിനാല്‍ വാറണ്ട് നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും സി.ബി.ഐആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് കോടതി സി.ബി.ഐക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ഹര്‍ജിയില്‍ സി.ബി.ഐ എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിനെയും കോടതി വിമര്‍ശിച്ചു.
കേസ് പരിഗണിക്കുന്നത് കോടതി ഓഗസ്റ്റ് പത്തിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: