ന്യൂദല്‍ഹി: പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി മാധവ് ഗാഡ്ഗില്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ പുതിയ സമിതിയെ നിയോഗിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളും വിദഗ്ധരും അടങ്ങുന്നതായിരിക്കും സമിതി.
രണ്ടു മാസത്തിനകം ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വനംപരിസ്ഥിതി മന്ത്രാലയം സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെക്കുറിച്ച് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: