ആലുവ: മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗത്തിന് ആവശ്യങ്ങള്‍ നേടാന്‍ ഒരു തുണ്ട് കടലാസ് മതി. എന്നാല്‍ ഈഴവ സമുദായത്തിന് ആവശ്യങ്ങള്‍ നേടാന്‍ സമരം ചെയ്യേണ്ട സാഹചര്യമാണുള്ളതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ആലുവ എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തിലുള്ള ശ്രീനാരായണ പഠനകേന്ദ്രത്തിന്റെ അഞ്ചാം വാര്‍ഷികാഘോഷത്തില്‍ ആചാര്യന് എം.വി. പ്രതാപന് രചിച്ച ‘ഗുരുസപര്യ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം ജില്ലയെ സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടാല്‍ അത് യാഥാര്ത്ഥ്യമാക്കിയെടുക്കുന്ന സാഹചര്യമാണുള്ളത്. പിന്നോക്ക ക്ഷേമവകുപ്പ് രൂപീകരണം ഇരുമുന്നണികളും 12 വര്‍ഷത്തോളം തടഞ്ഞുവെക്കുകയായിരുന്നു. ഇതിന് മാറ്റം വരണമെങ്കില്‍ സമുദായം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. യൂണിയന് പ്രസിഡന്റ് സി.വി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍. ദിനകരന്, സജിത് നാരായണന്, എം.കെ. ശശി, എം.വി. പ്രതാപന് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാനത്തെ വിവിധ ഹൈന്ദവ സംഘടനകളെ യോജിപ്പിച്ച് ഹിന്ദുലീഗ് എന്ന പേരില്‍ സംഘടന രൂപീകരിക്കുമെന്ന് വെള്ളാപ്പള്ളി വാര്‍ത്താലേഖകരോട് പറഞ്ഞു. ഈ മാസം 13 മുതല്‍ 15 വരെ മൂന്നാറില്‍ നടക്കുന്ന യൂണിയന്‍നേതാക്കളുടെ സംഗമത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കും. എന്‍എസ്എസും മറ്റ് പട്ടിജാതി-പട്ടികവര്‍ഗ സംഘടനകളുമായി ഇതിനകം ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു.
ഹിന്ദു കൂട്ടായ്മ വേണമെന്ന ആവശ്യം ശക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനത്തിലെത്തിയത്. 40 ശതമാനം പിന്നോക്കക്കാരും 15 ശതമാനം മുന്നോക്കക്കാരുമുള്ള ഭൂരിപക്ഷ സമുദായം ഭരണത്തിന്റെ എല്ലാ മേഖലകളില്‍നിന്നും പിന്തള്ളപ്പെടുകയാണ്. ഇനിയും ഈ അവഗണന സഹിച്ച് നോക്കിനില്ക്കാന് കഴിയില്ല. ഭൂരിപക്ഷ സമുദായങ്ങള്‍ യോജിക്കുമ്പോള്‍ ചിലര്‍ എതിര്‍പ്പുമായി വരുന്നത് ഭൂരിപക്ഷത്തെ ഭയന്നാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്, സി.വി. അനില്‍കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: