ന്യൂദല്‍ഹി: രാജ്യത്ത് കള്ളനോട്ടുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ പുതിയ വെബ്സൈറ്റിന് രൂപം നല്കി. “പെഹ്ചാനോ പൈസ കി ബോലി, ക്യോംകി പൈസ ബോല്‍ത്താ ഹേ'(പൈസ പറയുന്നത് കേള്‍ക്കൂ) എന്നാണു സൈറ്റിന്റെ വാചകം.
10,20,50, 100, 500, 1000 നോട്ടുകള്‍ തിരിച്ചറിയാനുള്ള വിവരങ്ങള്‍ ദൃശ്യ രൂപത്തില്‍ ഈ വെബ്സൈറ്റില്‍ കാണിച്ചിരിക്കുന്നു. യഥാര്‍ഥ നോട്ടുകള്‍ തിരിച്ചറിയുന്നതിന്റെ പോസ്റ്ററുകര്‍ ഉപയോക്താക്കള്‍ക്കു വെബ്സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്. ഇത് വ്യാജ നോട്ടുകള്‍ തിരിച്ചറിയുന്നതിന് സഹായകമാകുമെന്നും ആര്.ബി.ഐ പറയുന്നു.
കള്ളനോട്ട് സംബന്ധിച്ച ഒരു ഡോക്യുമെന്ററിയും സൈറ്റില്‍ കാണാനാകും. ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ള വ്യാജ നോട്ടുകളുടെ നമ്പറുകളും സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2011 മാര്‍ച്ച് 31 വരെയുള്ള കണക്കു പ്രകാരം 64,577 മില്യണ്‍ വ്യാജനോട്ടുകള്‍ രാജ്യത്തു പ്രചരിക്കുന്നുവെന്നാണു കണക്ക്.
വ്യാജനോട്ടുകള്‍ തടയാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ ഡി. സുബ്ബറാവു അറിയിച്ചു. www.paisaboltahai.rbi.org.in എന്നാണ് വെബ്സൈറ്റിന്റെ വിലാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: