കോട്ടയം: പിന്നില്‍ നിന്നും കുത്തുന്നത് സി.പി.ഐയുടെ രീതിയല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിനും കൊലവറി പ്രസംഗത്തിനും പാര്‍ട്ടി എതിരാണ്. പറയാനുള്ളത് ആരോടായാലും എന്തായാലും അത് മുഖം നോക്കാതെ തന്റേടത്തോടെ പറയുന്നവരാണ് സി.പി.ഐക്കാരെന്നും അദ്ദേഹം പറഞ്ഞു.
പിന്നില്‍ നിന്ന് കുത്തിയെന്ന് പിണറായി എന്തുകൊണ്ടാണ് പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐക്കെതിരേ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്ന പന്ന്യന്‍ രവീന്ദ്രന്.
രാഷ്ട്രീയത്തില്‍ വിമര്‍ശങ്ങള്‍ അനിവാര്യമാണ്. രാഷ്ട്രീയത്തിന്റെ നിലനില്‍പ്പുതന്നെ വിമര്‍ശനമാണ്. അതുകൊണ്ട് അത്തരം വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. അതേസമയം കൊലവെറി പ്രസംഗം ആരു നടത്തിയാലും അത് മണിയായാലും കെ.സുധാകരനായാലും പി.കെ.ബഷീര്‍. എം.എല്‍.എ ആയാലും സി.പി.ഐ അതിനെ എതിര്‍ക്കുമെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യു.പി.എ സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിയെ പിന്തുണച്ചതിന്റെ പേരില്‍ സി.പി.എമ്മിനെ സി.പി.ഐ വിമര്‍ശിച്ചതിന് മറുപടിയായാണ് പിന്നില്‍ നിന്ന് കുത്തിയെന്ന് പിണറായി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: