കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന് വധക്കേസുമായി ബന്ധപ്പെട്ട് കീഴടങ്ങിയ പ്രതിയും സി.പി.എം പാനൂര്‍ ഏരിയാകമ്മിറ്റി അംഗവുമായ പി.കെ.കുഞ്ഞനന്തന്റെ റിമാന്‍ഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. കുഞ്ഞനന്തന് സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളികൊണ്ട് വടകര ചീഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
ടി.പി.വധക്കേസിലെ ഗൂഢാലോചനയുടെ ബുദ്ധികേന്ദ്രം കുഞ്ഞനന്തനാണെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഇന്ന് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കുഞ്ഞനന്തനെ വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: