ശ്രീനഗര്‍: കുപ്വാര ജില്ലയിലെ ഹന്ദ്വാരയില് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്. നൗഗാം മേഖലയിലെ ബൊവാന്‍ ജില്ലയില്‍ ഭീകര്ര് തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസും സൈന്യവും സംയുക്തമായി തെരച്ചില്‍ നടത്തുകയായിരുന്നു.
പോലീസിലെ സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിലെ ജവാനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം സൈന്യവുമായുണ്ടായ വെടിവയ്പ്പില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: