കാസര്‍കോട് : യുവമോര്‍ച്ച നേതാവ് കെ ടി ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസ് സിബിഐയെ ക്കൊണ്ട് അന്വേഷിപ്പിക്കുക, ബിഎം എസ് നേതാവ് അഡ്വ.സുധാകരന് വധം കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണന് വധം, സന്ദീപ് വധം തുടങ്ങിയ കൊലപാതകങ്ങള്‍ പുനരന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബി ജെപി സംസ്ഥാന വ്യാപമകമായി നടത്തുന്ന കലക്ട്രേറ്റ് മാര്‍ച്ചിണ്റ്റെ ഭാഗമായി ഇന്നു രാവിലെ ബി ജെ പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് കലക്ട്രേറ്റ് മാര്‍ച്ച് നടത്തും. കാസര്‍കോട് വിദ്യാനഗര്‍ പോലീസ് സ്റ്റേഷന് പരിസരത്തുനിന്നും രാവിലെ 1൦ മണിക്ക് മാര്‍ച്ച് ആരംഭിക്കും. സംസ്ഥാന സെക്രട്ടറി വി വി രാജന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ദേശീയ കൗണ്‍സില്‍ അംഗം മടിക്കൈ കമ്മാരന് സംസ്ഥാന സമിതി അംഗം സജ്ജീവഷെട്ടി തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: