കൊച്ചി: വണ്ടിപ്പെരിയാര്‍ ബാലു വധക്കേസിലെ പ്രതികളെ ചോദ്യംചെയ്യാന്‍ സെഷന്‍സ് കോടതി നല്കിയ അനുമതി ഹൈക്കോടതി റദ്ദാക്കി. എറണാകുളം ജില്ലാ കോടതിയാണ് അനുമതി നല്‍കിയിരുന്നത്. ശിക്ഷാവിധിക്കെതിരെ പ്രതികള്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ പ്രതികളെ ചോദ്യംചെയ്യാന്‍ അനുമതി നല്കാന് സെഷന്‍സ് കോടതിക്ക് ആകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. എം.എം. മണിയുടെ വിവാദ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് പ്രതികളെ ചോദ്യംചെയ്യാന്‍ പോലീസ് അനുമതി തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: