ന്യൂദല്‍ഹി: പാകിസ്ഥാന് വംശജയായ ബോളിവുഡ് നടി ലൈലാ ഖാന് കൊല ചെയ്യപ്പെട്ടതായി രണ്ടാനച്ഛന് പര്‍വേസ് ടാക് പോലീസിനോട് വെളിപ്പെടുത്തി. 2008ല്‍ രാജേഷ് ഖാന്നയ്ക്കൊപ്പം ‘വാഫ’ എന്ന ചിത്രത്തിലാണ് ലൈല ആദ്യമായും അവസാനമായും അഭിനയിച്ചത്.
ലൈല, അമ്മ സലീന പട്ടേല്‍, സഹോദരി അസ്മിന, സഹോദരന് എന്നിവരെ കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുംബൈയിലെ കിസ്തറില് നിന്ന് കാണാതായിരുന്നു. ഇവര്‍ മരിച്ചതായി ജമ്മു കാശ്മീര്‍ പോലീസാണു സ്ഥിരീകരിച്ചിരിക്കുന്നത്. ദല്‍ഹി ഹൈക്കോടതിക്ക് മുന്നിലുണ്ടായ സ്ഫോടനവുമായി ലൈലയ്ക്ക് ബന്ധമുണ്ടെന്ന് സംശയം ഉയര്‍ന്നിരുന്നു. ലൈല പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തുന്നുവെന്ന സംശയവും പോലീസിനുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടു മുംബൈ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷണം ആരംഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണു ലൈലയെ കാണാതായത്.
കോടിക്കണക്കിന് രൂപയുടെ സ്വത്തിന് അവകാശികളായിരുന്ന ലൈലെയും കുടുംബത്തെയും പണത്തിന് വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നും പര്‍വേസ് പോലീസിനോട് പറഞ്ഞിട്ടുണ്ട്. രണ്ടാഴ്ച മുന്‍പാണ് ഇയാള്‍ പോലീസ് കസ്റ്റഡിയിലായത്. സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കാര്‍ മിറ്റ്സുബുഷി ഓട്ട്ലാന്ഡര് കാര്‍ ലൈലയുടെ അമ്മ സലീനുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായിരുന്നു. ഈ വര്‍ഷം മേയ് 28ന് ഇതേ കാര്‍ കിസ്തറില് പര്‍വേസിന്റെ കടയില്‍ നിന്ന് കണ്ടെത്തിയിരുന്നു.
മുംബൈയെക്കുറിച്ചുള്ള വിവരങ്ങളടങ്ങുന്ന മാപ്പും മറ്റും ലൈല തീവ്രവാദികള്‍ക്ക് കൈമാറിയതായും ആരോപണം ഉയര്‍ന്നിരുന്നു.പാക്കിസ്ഥാനില്‍ ജനിച്ച ലൈല മുംബൈയിലെത്തി ബോളിവുഡ് സിനിമകളില്‍ സജീവമാകുകയായിരുന്നു. പിന്നീട് അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ ഒരാളെ വിവാഹം കഴിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: