ശ്രീനഗര്ഃ വിനോദ സഞ്ചാരികളോട് അല്പവസ്ത്രം ധരിച്ച് നടക്കരുതെന്ന് ജമ്മുകാശ്മീരിലെ ജമാത്ത്-ഇ-ഇസ്ലാമി മുന്നറിയിപ്പ് നല്കി. വിനോദസഞ്ചാരികള്‍ക്ക് ഡ്രസ് കോഡ് കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കാഷ്മീര്‍ ടൂറിസം വകുപ്പിനു നോട്ടീസും നല്കി കഴിഞ്ഞു.
സഞ്ചാരികള്‍ ഇറുകിയ വസ്ത്രങ്ങളോ ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള ഇറക്കംകുറഞ്ഞ വസ്ത്രങ്ങളോ ഉപയോഗിക്കരുതെന്നാണ് സംഘടന നിര്‍ദ്ദേശിക്കുന്നത്. ജമ്മുകാശ്മീരിലെത്തുന്ന വിനോദ സഞ്ചാരികളില്‍ ചിലര്‍, പ്രധാനമായും വിദേശികള്‍ മിനി സ്കര്‍ട്ടും മറ്റ് പ്രകോപനപരമായ വസ്ത്രങ്ങളും ധരിച്ച് താഴ്വരയില് സഞ്ചരിക്കുന്നുണ്ടെന്നും ഇത് പ്രദേശത്തിന്റെ സംസ്കാരത്തിന് വിരുദ്ധമാണെന്നും ജമാത്ത്-ഇ-ഇസ്ലാമി പറയുന്നു.
പ്രാദേശികമായ സംസ്കാരത്തെയും ആചാരങ്ങളേയും ബഹുമാനിക്കാന്‍ വിനോദ സഞ്ചാരികളെ പ്രേരിപ്പിക്കേണ്ടത് വിനോദ സഞ്ചാര വകുപ്പിന്റെ ഉത്തരവാദിത്തമാണെന്നും അതില്‍ പരാജയപ്പെടുന്ന പക്ഷം കടുത്ത പ്രതികരണം ഉണ്ടാകുമെന്നും സംഘടന വ്യക്തമാക്കി. കേവലം സാമ്പത്തിക നേട്ടത്തിനുവേണ്ടി ഒരു രാജ്യവും സ്വന്തം ധാര്‍മ്മികതയിലും ആചാരങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
വിഷയത്തില്‍ പ്രതികരിക്കാന്‍ ഒമര്‍ അബ്ദുള്ളയോ സര്‍ക്കാര്‍ പ്രതിനിധികളോ തയാറായിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ജമ്മുകാശ്മീരിലേയ്ക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 15 ലക്ഷത്തോളം വിനോദ സഞ്ചാരികള്‍ താഴ്വരയിലെത്തിയിരുന്നു. ഈ വര്‍ഷം ഇതിനകം അഞ്ച് ലക്ഷത്തിലേറെ സഞ്ചാരികള്‍ താഴ്വര സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: