തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ എ നിലവറ കണക്കെടുപ്പിനായി ഇന്ന് രാവിലെ വീണ്ടും തുറന്നു. തിരുവനന്തപുരം ജില്ലാ കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മിഷണര്‍മാരാണ് അറ തുറന്ന് മൂല്യനിര്‍ണയ സമിതിക്ക് കൈമാറിയത്. പ്രത്യേക വര്‍ക്ക് പ്ലാന്‍ തയ്യാറാക്കിയാണ് കണക്കെടുപ്പ് നടത്തുന്നത്.
രത്നങ്ങളുടെ പരശോധനയ്ക്കായി ജര്‍മ്മനിയില്‍ നിന്നും അത്യാധുനിക ഉപകരണങ്ങള്‍ എത്തിച്ചിട്ടുണ്ട്. മൂല്യനിര്‍ണ്ണയത്തിന്റെ വിശദമായ റിപ്പോര്‍ട്ട് അടുത്തമാസം എട്ടിന് വിദഗ്ധസമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. പ്രധാന ദേവന് യോഗനിദ്രകൊള്ളുന്ന ശ്രീകോവിലിനു പുറത്ത് ഭരതകോണിലാണ് എ നിലവറ സ്ഥിതി ചെയ്യുന്നത്. കണക്കെടുപ്പ് നാലുമാസം മുതല്‍ ഒരു വര്‍ഷം വരെ നീളും.
തുറന്ന അറയിലേക്ക് അന്ന് ഓക്സിജന്‍ കടത്തിവിട്ട് വായു ശുദ്ധമാണെന്ന് ഉറപ്പുവരുത്തിയിട്ടാണ് ഫയര്‍ഫോഴ്സ് ജീവനക്കാരനെ ഇറക്കിയത്. തറയില്‍ നിന്ന് രണ്ടടി നീളവും അത്രയും വീതിയും ആറടി ഉയരവുമുണ്ട്. നിലവറയ്ക്ക് പടിയില്ല. അതിനാല്‍ ഒരാള്‍ അകത്തിറങ്ങിയാല് അന്യസഹായമില്ലാതെ പുറത്ത് കടക്കാനാകില്ല.
ഇരുമ്പിലും ഈട്ടിയിലും തീര്‍ത്ത രണ്ട് വാതിലുകളാണ് അറയ്ക്കുണ്ടായിരുന്നത്. ഇത് തുറന്നാല്‍ കല്ലുകൊണ്ടുള്ള അടപ്പ് ഉപയോഗിച്ച് അടച്ച ഒരാള്‍ താഴ്ചയുള്ള നിലവറയാണ്. ഇതിനുള്ളിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. കണക്കെടുപ്പിനുള്ള ആഭരണങ്ങള്‍ പുറത്തെടുത്ത് മൂല്യനിര്‍ണയം നടത്തുന്നതിന് പ്രത്യകം സജ്ജമാക്കിയ മുറിയിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: