തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടികളില്‍ എം.എല്‍.എമാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേളയില്‍ കോലിയക്കോട് കൃഷ്ണന് നായരാണ് വിഷയം ഉന്നയിച്ചത്.
തന്റെ മണ്ഡലത്തില്‍ വനംവകുപ്പും ടൂറിസം വകുപ്പും സംഘടിപ്പിച്ച പരിപാടിയില്‍ സ്വാഗതം പറയാന്‍ പോലും തന്നെ അനുവദിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ ഒന്നാകെ വിഷയം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് ചോദ്യോത്തരവേളയ്ക്ക് ശേഷം പ്രശ്നം ഉന്നയിക്കാന്‍ സമയം അനുവദിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം കൂട്ടാക്കിയില്ല.
ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ നേരത്തെയും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ ഇതിന്റെ അടിസ്ഥാനത്തില്‍ റൂളിംഗ് നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ അത് മുഖ്യമന്ത്രി നേരിട്ട് അന്വേഷിച്ച് സഭയെ അറിയിക്കണമെന്നും സ്പീക്കര്‍ റൂളിംഗ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: