ചെറുവത്തൂറ്: ദേശീയ പാതയില്‍ ബസ്സും ജീപ്പും കൂട്ടിയിടിച്ച് മൂന്നു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ജീപ്പ് ഡ്രൈവര്‍ ബേഡകം വാവടുക്കം മുച്ചില്കുളം ഹൗസിലെ ആറ്റകോയയുടെ മകന് എസ് കെ ഷറഫുദ്ദീന് (25), ഭാര്യ ഉമൈറ(22), സുഹൃത്ത് കുണ്ടംകുഴി വാവടുക്കത്തെ കുഞ്ഞുമോണ്റ്റെ മകന് ലിന്‍സി ജോണി (25)എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല്് മണിയോടെയാണ് സംഭവം. ൩ മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഗള്‍ഫില്‍ പോകുന്നതിനുമുന്നോടിയായി ജ്യേഷ്ഠനെ കാണാന്‍ പോവുകയായിരുന്നു ഇരുവരും. ചെറുവത്തൂറ് കുളം ബസ് സ്റ്റോപ്പിന് സമീപം ഐസ് പ്ളാണ്റ്റിനടുത്താണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്തുനിന്നും ചെറുവത്തൂറ് ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പില്‍ തൃക്കരിപ്പൂരില്‍ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കല്‍പ്പക ബസ്സിടിക്കുകയായിരുന്നു. ജീപ്പിലിടിച്ച ശേഷം ബസ്സ് കുഴിയിലേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ ജീപ്പ് രണ്ട് കഷ്ണമായി വേര്‍പ്പെട്ടു. വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്ത്. ജീപ്പില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പറാണ് അപകടത്തില്പ്പെട്ടവരെക്കുറിച്ചറിയാന് പോലീസിനെ സഹായിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതവഴിയുള്ള ഗതാഗതം ഏറെനേരം സ്തംഭിച്ചു. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ നിരവധി പേര് തൃക്കരിപ്പൂറ്‍ പോളിടെക്നിക്ക് വിദ്യാര്‍ത്ഥികളാണ്. ഇവിടുത്തെ വിദ്യാര്‍ത്ഥികളായ അശ്വതി, വിമല്‍, സെബിന്, അനഖ, ശശിത, വിദ്യശ്രീ, സുകന്യ, സൂര്യ, ദീപേഷ്, പ്രശാന്ത്, ചന്തേര ഇസ്സത്തുല്‍ ഇസ്ളാം വിദ്യാര്‍ത്ഥിനി ആദിത്യ തുടങ്ങിയവര്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആരുടേയും പരിക്ക് സാരമുള്ളതല്ല. അപകടത്തില്‍പെട്ടവരെ നാട്ടുകാരും അതുവഴി വന്ന വാഹന യാത്രക്കാരും പോലീസും നടക്കാവില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: