വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡില്‍ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ആദ്യ ചലനത്തിനു പിന്നാലെ തുടര്‍ചലനങ്ങളുമുണ്ടായി.
സുനാമി ഭീഷണിയില്ലെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. തരണകിയിലെ ഒപുനേക് നഗരത്തില്‍ നിന്നു തെക്കുപടിഞ്ഞാറ് മാറി 60 കിലോമീറ്റര്‍ അകലെ 230 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ക്രൈസ്റ്റ്ചര്‍ച്ചില്‍ നിന്നു നൂറു കണക്കിനു കീലോമീറ്റര്‍ അകലെയാണ് ഒപുനേക് നഗരം.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ അനുഭവപ്പെട്ട ഉഗ്രഭൂകമ്പത്തില്‍ 185 പേര്‍ക്കു ജീവഹാനി സംഭവിക്കുകയും വന്‍നാശനഷ്ടമുണ്ടാകുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: