വടകര: ടി.പി.ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഎം പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തന്റെ പോലീസ് കസ്റ്റഡി നീട്ടി. ഈ മാസം ഏഴുവരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. പത്ത്ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ കുഞ്ഞനന്തനെ വടകര ജുഡീഷ്യല്‍ ഫസ്റ്റക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജാരാക്കിയപ്പോഴാണ് അന്വേഷണസംഘം വീണ്ടും നാല് ദിവസത്തേക്ക് കസ്റ്റഡി അപേക്ഷ നല്‍കിയത്. തുടര്‍ന്നാണ് ഈ മാസം ഏഴ് വരെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവായത്. കുഞ്ഞനന്തന് ഒളിവില്‍ താമസിച്ച ബല്‍ഗാം, പൂനെ എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടക്കേണ്ടതുകൊണ്ടും പോലീസ് കസ്റ്റഡിയിലുള്ള സിപിഎം ജില്ലാസെക്രട്ടറിയേറ്റ് അംഗം പി.മോഹനനെ കുഞ്ഞനന്തന് മുന്‍പാകെ ചോദ്യം ചെയ്യേണ്ടതുകൊണ്ടും നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം പി.മോഹനന് ഭാര്യ കെ.കെ. ലതിക എംഎല്‍എക്ക് പത്ത് മിനുട്ട് പി.മോഹനനുമായി കൂടിക്കാഴ്ച നടത്താന്‍ കോടതി അനുമതി നല്കി. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിക്കും വൈകീട്ട് നാല് മണിക്കും ഇടയില്‍ പത്ത് മിനിട്ട് നേരം അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നടത്താമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കെ.കെ.ലതിക വൈകിട്ടോടെ പുതുപ്പണത്തെ ക്യാമ്പ് ഓഫീസിലെത്തി പി.മോഹനനുമായി കൂടിക്കാഴ്ച നടത്തി.
മോഹനനെ കോടതിയില്‍ ഹാജരാക്കിയ ദിവസം കോടതിക്ക് നേരെയുണ്ടായ അക്രമകേസില്‍ അറസ്റ്റിലായ സിപിഎം വില്യാപ്പള്ളി ബ്രാഞ്ച് സെക്രട്ടറി പി.സി. സുരേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ചന്ദ്രശേഖരന് വധവുമായി ഒരാള്‍കൂടി പോലീസ് കസ്റ്റഡിയിലായി. കൂത്തുപറമ്പ് മിലൂര് ചമ്പാട് ജനാര്ദ്ദനെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അന്വേഷണസംഘം ക്യാമ്പ് ഓഫീസില്‍ വെച്ച് ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: