തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ മൂന്നാം പ്രതിയായ സി.പി.എം നേതാവ് ഒ.ജി മദനനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. അഞ്ചേരി ബേബി കൊല്ലപ്പെടുമ്പോള്‍ രാജാക്കാട് ഏരിയ കമ്മിറ്റി അംഗമായിരുന്നു ഒ.ജി മദനന്.
അന്വേഷണ സംഘം നോട്ടീസ് നല്‍കിയത് പ്രകാരം രാവിലെ 10.50 ഓടെയാണ് മദനന് അടിമാലി സി.ഐ ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായത്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആദ്യം ആവശ്യപ്പെട്ടപ്പോള്‍ ഒ.ജി.മദനന് തയാറായിരുന്നില്ല. എന്നാല്‍, കേസിലെ പുനരന്വേഷണം തടയണമെന്ന എം.എം മണിയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവുകയായിരുന്നു.
ഏരിയ കമ്മിറ്റി അംഗമായിരുന്ന എ.കെ ദാമോദരനോട് ചോദ്യംചെയ്യലിന് നാളെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: