കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് അന്വേഷണ സംഘം നോട്ടീസ് നല്കി. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസിലെത്തിയാണ് നോട്ടീസ് നല്‍കിയത്.
എന്നാല്‍ വ്യാഴാഴ്ച ഹാജരാകാന്‍ ആകില്ലെന്നും ഒന്‍പതാം തീയതി ഹാജരാകാമെന്നും ജയരാജന് അന്വേഷണ സംഘത്തെ അറിയിച്ചതായാണ് വിവരം. നേരത്തെ ജയരാജനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി ജയരാജന് പിന്മാറിയിരുന്നു.
എന്നാല്‍ ഇന്നലെ ഫസല്‍ വധക്കേസില്‍ എറണാകുളം സബ് ജയിലില്‍ കഴിയുന്ന സി.പി.എം പ്രാദേശിക നേതാക്കളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സന്ദര്‍ശിക്കാന്‍ അദ്ദേഹം എത്തിയത് വാര്‍ത്തയായിരുന്നു. ഇതേ തുടര്‍ന്നാണ് വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: