തിരുവനന്തപുരം: വിദ്യാഭ്യാസ രംഗം മുഴുവന്‍ മുസ്ലീം ലീഗ്വത്ക്കരണം നടത്തുന്നതിനെതിരെ ബിജെപി സെക്രട്ടേറിയറ്റ് മാര്‍ച്ചു നടത്തി. മലബാറിലെ 35 സ്കൂളുകള്‍ക്ക് അനധികൃതമായി നല്കിയ എയ്ഡഡ് പദവി പിന്‍വലിക്കണമെന്ന മുഖ്യആവശ്യമാണ് മാര്‍ച്ചില്‍ ഉന്നയിച്ചത്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ നടന്നു കൊണ്ടിരിക്കുന്നത് സമ്പൂര്‍ണ മുസ്ലീം ലീഗ്വത്ക്കരണമാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് കുറ്റപ്പെടുത്തി. ബിജെപി ജില്ലാ കമ്മറ്റിയാണ് സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.
ഭൂരിപക്ഷ സമുദായത്തിന് സര്‍ക്കാര്‍ വിദ്യാഭ്യാസം നിഷേധിച്ചിരിക്കുകയാണ്. ചട്ടങ്ങള്‍ മറികടന്ന് കാലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി ലീഗ് നേതാക്കള്‍ ഉള്‍പ്പെട്ട ട്രസ്റ്റുകള്‍ക്ക് ദാനം ചെയ്യുന്നു. സ്കൂളുകള്‍ക്ക് അന്യായമായി എയ്ഡഡ് പദവി നല്കി കോടികള്‍ വെട്ടിക്കാനാണ് ശ്രമം നടക്കുന്നത്. ആവശ്യത്തില്‍ കൂടുതല്‍ ദന്തല്‍ കോളേജുകള്‍ കേരളത്തിലുണ്ടായിട്ടും ലീഗ് അനുഭാവികള്‍ നേതൃത്വം നല്കുന്ന പുതിയ ഒമ്പത് കോളേജുകള്‍ക്കു കൂടി പ്രവര്‍ത്തനാനുമതി നല്കാന് പോകുന്നു. നിലവാരമില്ലാത്ത സ്വാശ്രയ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കെയാണ് ഈ നീക്കമെന്നും മുരളീധരന് ആരോപിച്ചു.
സംസ്ഥാന ഭരണത്തില്‍ സമ്പൂര്‍ണമായും മുസ്ലീം ലീഗ്വത്ക്കരണമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസോ സിപിഎമ്മോ ഒന്നും മിണ്ടുന്നില്ല. എല്‍ഡിഎഫ് നിയമസഭയില്‍ ആദ്യമൊക്കെ പ്രതിഷേധിച്ചെങ്കിലും ഇപ്പോള്‍ മിണ്ടാട്ടമില്ല. പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്ക് പുതിയതായി ഒരു സ്കൂളു പോലും അനുവദിക്കുന്നില്ല. പിന്നാക്കമെന്നു പറഞ്ഞ് മുസ്ലീങ്ങള്‍ക്ക് എല്ലാ ആനുകൂല്യവും വാരിക്കോരി നല്കുന്നു. മുസ്ലീം കുട്ടികള്‍ക്ക് ഐ-പാഡും മേശയും കസേരയും നല്കുമ്പോള് പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെടെയുള്ള ഹിന്ദുകുട്ടികള്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പോലും പഠിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നു. സിപിഎം കഴിഞ്ഞ ഭരണകാലത്തു തുടങ്ങി വച്ച വര്‍ഗീയ പ്രീണനം ഇപ്പോള്‍ കോണ്‍ഗ്രസും തുടരുകയാണ്. വിദ്യാഭ്യാസത്തില്‍ മാത്രമല്ല മറ്റു പല മേഖലകളിലും ഇരു മുന്നണികളും ഒത്തു കളിക്കുകയാണ്. ലീഗില്‍ നിന്നും വിദ്യാഭ്യാസ വകുപ്പ് എടുത്തു മാറ്റുക, സ്കൂളുകള്‍ക്കു നല്കിയ എയ്ഡഡ് പദവി പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബിജെപി ജൂലൈ 4ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കരമന ജയന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.ജെ.ആര്.പദ്മകുമാര്‍, സി.ശിവന്‍കുട്ടി, ഡോ.പി.പി.വാവ, തോട്ടയ്ക്കാട് ശശി, ചിത്രാലയം രാധാകൃഷ്ണന്, കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി വെള്ളാഞ്ചിറ സോമശേഖരന്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍, വൈസ് പ്രസിഡന്റ് ആര്.എസ്.രാജീവ്, ബിജെപി ജില്ലാ നേതാക്കളായ കരമന അജിത്, ഇലകമണ്‍ സതീശന്, മുക്കംപാലമൂട് ബിജു, പി.ശിവശങ്കരന് നായര്‍, അതിയന്നൂര്‍ ശ്രീകുമാര്‍, ജനകകുമാരി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: