കൊല്ലം: താന്‍ കഴിവു കെട്ടവനാണോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് കെ.പി..സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. സമുദായ നേതാക്കന്മാര്ക്ക് മറുപടി പറയാന്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രമേശ് ചെന്നിത്തല കഴിവു കെട്ടവനാണെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
മലപ്പുറത്തെ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് സംബന്ധിച്ച കാര്യം യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. വിഷയത്തില്‍ യു.ഡി.എഫില്‍ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: