ന്യൂഡല്‍ഹി:ലഷ്കറെ തയ്ബയ്ക്കു വേണ്ടി മലയാളികളെയും റിക്രൂട്ട് ചെയ്തിരുന്നതായി മുംബയ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ അബു ഹംസ.കേരളം, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്ത് സൗദി അറേബ്യവഴി പാകിസ്ഥാനിലേക്ക് കടത്തുകയാണ് അബുഹംസയുടെ ജോലി. അവിടെനിന്ന് പരിശീലനം ലഭിച്ച ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തും.ഇത്തരത്തില്‍ പരിശീലനം ലഭിച്ചവര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.ഇപ്പോള്‍ ഡല്‍ഹി പൊലീസ് ചോദ്യംചെയ്യുന്ന അബു ഹംസയെ മുംബയ് എ.ടി.എസ്, ബാംഗ്ലൂര്‍ പൊലീസ്, ഹൈദരാബാദ് പൊലീസ് എന്നിവര്‍കൂടി ചേരുന്നതോടെ മാത്രമേ റിക്രൂട്ടിംഗിനെ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരികയുള്ളൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക: